വിവാഹ വാ​ഗ്‍ദാനം നൽകി പീഡിപ്പിച്ചു; ഷിയാസ് കരീമിനെതിരെ പീഡന പരാതി

Published by
ജനം വെബ്‌ഡെസ്ക്

കാസര്‍കോഡ്: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കാസര്‍കോട് ചന്തേര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയാണ് പരാതിക്കാരി.

എറണാകുളത്തെ ജിമ്മിൽ വർഷങ്ങളായി യുവതി ട്രെയിനറായി ജോലി ചെയ്യുകയാണ്. ഇതിനിടയിലായിരുന്നു നടനുമായി പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാ​ഗ്‍ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയിൽ നിന്നും ഷിയാസ് 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നുണ്ട്.

പരാതിയെ തുടർന്ന് എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇൻസ്പെപെക്ടർ ജി.പി.മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മോഡലും സോഷ്യല്‍ മീഡിയ താരവുമായ ഷിയാസ് കരീം സ്റ്റാര്‍ മാജിക്, ബിഗ് ബോസ് തുടങ്ങിയ ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രദ്ധേയനായി മാറിയത്.

Share