മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാന്‍ ഒരുങ്ങുന്ന രാജ്യത്തിന്റെ സുപ്രധാന ദൗത്യം ഗഗന്‍യാന്റെ പരീക്ഷണഘട്ടങ്ങളില്‍ ആദ്യത്തേത്ത് ഒക്ടോബറില്‍ നടക്കും. പ്രോജക്ട് ഡയറക്ടര്‍ ആര്‍ ഹൂട്ടണ്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവില്‍ നാല് ബഹിരാകാശ സഞ്ചാരികള്‍ക്കാണ് ദൗത്യവുമായി ബന്ധപ്പെട്ട് ഐഎസ്ആര്‍ഒ പരിശീലനം നല്‍കി വരുന്നത്. ഭാവി ദൗത്യങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭൂമിയില്‍ നിന്നും 400 മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ നാല് ബഹിരാകാശ സഞ്ചാരികളെ എത്തിക്കുകയാണ് ഐഎസ്ആര്‍ഒയുടെ പ്രാഥമിക ലക്ഷ്യം. ഒരു ബഹിരാകാശ പേടകത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്ന ഇവര്‍ മൂന്ന് ദിവസമാണ് ബഹിരാകാശത്ത് തങ്ങുക. ഇതിന് ശേഷം പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കുന്നതായിരിക്കും. ഗഗന്‍യാന്‍ പദ്ധതിയിലൂടെ മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതില്‍ വിജയം കണ്ടാല്‍ പിന്നാലെ ബഹിരാകാശത്ത് ഇന്ത്യക്കാരുടെ സ്ഥിരസാന്നിദ്ധ്യം നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.
ബഹിരാകാശ നിലയം മുതല്‍ ചാന്ദ്രയാത്ര വരെയാണ് ഐഎസ്ആര്‍ഒ ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. 9023 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചിട്ടുള്ളത്. 2024-ല്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും ആദ്യ ഗഗന്‍യാന്‍ പേടക വിക്ഷേപണം നടത്താനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി പേടകം തിരിച്ചിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പാരച്യൂട്ട് സാങ്കേതിക വിദ്യകളുടെ ഉള്‍പ്പെടെ പരീക്ഷണം ഐഎസ്ആര്‍ഒ നടത്തിയിരുന്നു.
















Comments