ടെഹ്‌റാൻ: ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മതപോലീസ് കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ യുവതി മാസാ അമീനിയുടെ രക്തസാക്ഷിത്വത്തിന് ഒരാണ്ട് തികയുന്നു. ഇറാൻ ജനത ഇന്നലെ മഹ്‌സ അമീനിയുടെ ഒന്നാം രക്തസാക്ഷിത്വ വാർഷികം ആചരിച്ചു. രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കടുത്ത നിയന്ത്രണങ്ങളാണ് തലസ്ഥാനമായ ടെഹ്‌റാനിൽ ഉൾപ്പെടെ ഏർപ്പെടുത്തിയിരുന്നത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് അമീനിയുടെ പിതാവ് അംജദ് അമീനിയെ സുരക്ഷ സേന കസ്റ്റഡിയിലെടുത്തിരുന്നു.
അമീനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറി. സ്ത്രീവിദ്വേഷപരമായ നയങ്ങൾ ഇറാൻ ഭരണകൂടം അവസാനിപ്പിക്കുക എന്ന ആവശ്യമാണ് ഈ പ്രതിഷേധ സമരങ്ങളിൽ ഉയർന്നത്. സ്ത്രീകൾ ആരംഭിച്ച പ്രതിഷേധം പിന്നീട് കലാപത്തിലേക്ക് നീങ്ങി. തെരുവിലിറങ്ങിയ സ്ത്രീകൾ ഹിജാബ് കീറികളാഞ്ഞാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പ്രതിഷേധങ്ങൾക്ക് നേരെ വെടിയുതിർത്ത പോലീസിനാൽ കൊല്ലപ്പെട്ടത് 551 പേരാണ്. രാജ്യത്തിന് നേരെ ശബ്ദിച്ചു എന്നാരോപ്പിച്ച് നിരവധി പേരെ ഇറാൻ ഭരണകൂടം തൂക്കിലേറ്റുകയും ചെയ്തു.
















Comments