കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കോടഞ്ചേരി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജിലേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. മയക്കുമരുന്ന് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പോലീസ് കണ്ടെത്തി. തുടർന്ന് അന്വേഷണ വിധേയമായാണ് രജിലേഷിനെ സസ്‌പെൻഡ് ചെയ്തത്.
ലഹരി മാഫിയ സംഘത്തിലെ അംഗമായ താമരശ്ശേരി സ്വദേശി അയ്യൂബിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പോലീസ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് രജിലേഷിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്. പോലീസിനെ അക്രമിച്ച കേസിലെ പ്രതി നിബിലിന്റെ വീട്ടുമുറ്റത്ത് നിന്ന് ഒന്നര മാസം മുമ്പ് എടുത്ത രജിലേഷിന്റെയും അയ്യൂബ് ഖാന്റെയും ചിത്രമാണ് കണ്ടെത്തിയത്.
താമരശ്ശേരിയിലെ പോസ്റ്റ് ഓഫിസിന് സമീപം എംഡിഎംഎ വിൽപ്പന നടത്തിയ കേസിലെ പ്രതി അതുലിനൊപ്പം രജിലേഷ് നിൽക്കുന്ന ഫോട്ടോയും പുറത്ത് വന്നിരുന്നു.
Comments