ന്യൂഡൽഹി: പിറന്നാൾ ദിനത്തിൽ ഡൽഹി മെട്രോയിലെ യാത്രക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദി സഹയാത്രികരുടെ മനംകവർന്നു. യശോഭൂമി കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായിരുന്നു മെട്രോ യാത്ര. ഡൽഹി എയർപോർട്ട് മെട്രോ ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
യാത്രയ്‌ക്കിടെ സഹയാത്രക്കാരുമായും കുട്ടികളുമായും അദ്ദേഹം സംവദിച്ചു. ഡൽഹി മെട്രോ ജീവനക്കാരുമായും പ്രധാനമന്ത്രി സംസാരിക്കുകയും വിവരങ്ങൾ ചോദിച്ച് മനസിലാക്കി. മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ച അദ്ദേഹം നിർമ്മാണ തൊഴിലാളികളുമായി അദ്ദേഹം സംസാരിച്ചു. എയർപോർട്ട് എക്‌സ്പ്രസ് ലൈനിലെ മെട്രോ ട്രെയിനുകളുടെ പ്രവർത്തന വേഗത മണിക്കൂറിൽ 90 കിലോമീറ്ററിൽ നിന്ന് 120 കിലോമീറ്ററായി ഉയർത്താനാണ് ഡൽഹി മെട്രോ പദ്ധതിയിടുന്നത്. 100 കോടി രൂപ ചിലവിലാണ് യശോഭൂമിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
പ്രധാനമന്ത്രിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യമെമ്പാടും വിവിധ കേന്ദ്രങ്ങളിലായി രക്തദാന ക്യാമ്പുകളും സേവന പരിപാടികളും ബിജെപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
Comments