കൊച്ചി : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ നിലപാട് പറയാന്‍ ധൈര്യം കാണിച്ച അലൻസിയർക്ക് പിന്തുണയുമായി ഓൾ കേരള മെൻസ് അസോസിയോഷൻ. നട്ടെല്ലുറപ്പില്ലാത്ത പുരുഷൻമാരായ ആർട്ടിസ്റ്റുകളും രാഷ്‌ട്രീയക്കാരുമുള്ള കേരളത്തിൽ ആണത്തത്തോടെ നിലപാട് പറയാൻ അലൻസിയർ കാണിച്ച ചങ്കുറപ്പാണ് പുരുഷൻമാർക്ക് വേണ്ടതെന്നും അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു.
നിങ്ങളെ പോലുള്ളവർ സത്യം തുറന്നു പറയണയം. പുരുഷൻമാർക്ക് സ്ത്രീകളെ പേടിയാണ്. എന്തിനാണത് . എവിടെ സ്ത്രീയുടെ പ്രതിമ വച്ചാലും നീതി കിട്ടില്ല. കോടതിയിൽ കണ്ണും കെട്ടി നീതി ദേവത ഉണ്ട്. ആർക്കാണ് എന്നിട്ടിവിടെ നീതി കിട്ടുന്നത്. കോടതിയിൽ എവിടെയങ്കിലും പുരുഷൻമാർക്ക് നീതി കിട്ടിയിട്ടുണ്ടോ. കോടതിയിൽ സത്യം ജയിക്കില്ല. അവിടെ നീതി ദേവത എന്നു പറഞ്ഞ് ഒരു കോലത്തെ കണ്ണു കെട്ടി ഇരിത്തിയിരിക്കുകയാണ്. അതെന്ന് പുരുഷനാകുന്നോ അന്ന് തുല്യ നീതി കിട്ടും. നീതി ദേവത എന്നത് നീതി ദേവൻ എന്നാക്കണം. പുരുഷന് മാത്രമേ നീതി നടപ്പാക്കാൻ പറ്റു
നട്ടെല്ലുറപ്പില്ലാത്ത പലരും പറയാൻ മടിച്ച കാര്യങ്ങളാണ് അലൻസിയർ എന്ന മഹാപ്രതിഭ പറഞ്ഞത്. അലൻസിയറെ പോലുള്ള ചെറിയ വിഭാഗം എവിടെയെങ്കിലും ഉണ്ടാകും. അവർക്ക് ഓൾ കേരള മെൻസ് അസോസിയേഷൻ പൂർണ പിന്തുണ നൽകും.
സ്വന്തം അച്ഛനാരെന്ന് പോലും അറിയാത്ത വ്യക്തിയാണ് ഭാഗ്യലക്ഷ്മി. അലൻസിയർ ഇങ്ങനെ പറയുന്നത് സോഷ്യൽ മീഡിയയിൽ വൈറലാകാനാണെന്നാണ് അവർ പറയുന്നത്. എന്നാൽ അതല്ല. അദ്ദേഹം സത്യം മാത്രമാണ് പറഞ്ഞത്. ഇന്നുവരെ അലൻസിയര്‍ക്ക് കിട്ടിയ അവാർഡ് തിരിച്ചു കൊടുക്കണം എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അതൊന്നും കിട്ടിയത് ഭാഗ്യലക്ഷ്മിയുടെ കുടുംബത്തിൽ നിന്നല്ല.
ഉളുപ്പുണ്ടോ സ്ത്രീയെ നിങ്ങൾക്ക്. സ്ത്രീയെന്ന് പറയാൻ ഒരു യോഗ്യതയുമില്ലാത്ത വ്യക്തിയാണ് നിങ്ങൾ. ഇങ്ങനെയുള്ളവർ ഒരു പുരുഷൻ സത്യം പറഞ്ഞതിന്റെ പേരിൽ ക്രൂശിക്കാൻ വരണ്ട . ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയിലെ ഏറ്റവും പ്രശസ്തമായ ഡയലോഗിന് പലയിടങ്ങളിലും നിന്നും ഭാഗ്യലക്ഷ്മിക്ക് അഭിനന്ദനം കിട്ടി. അത് ചെയ്തത് അവരല്ലല്ലോ. അത് തന്റെ ശബ്ദമല്ലെന്ന് തുറന്ന് പറഞ്ഞ് അവാർഡ് തിരിച്ചു കൊടുക്കാൻ ആദ്യം ഭാഗ്യലക്ഷ്മി തയാറാകണം – വട്ടിയൂർക്കാവ് അജിത് കുമാർ വ്യക്തമാക്കി
















Comments