ന്യൂഡൽഹി: രാജ്യത്ത് പുതിയതായി 23 സൈനിക സ്‌കൂളുകൾ കൂടി. മാവേലിക്കരയിലും എറണാകുളത്തും ഉൾപ്പെടെ 23 സ്‌കൂളുകൾക്കാണ് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ, എറണാകുളം ശ്രീശാരദാ വിദ്യാലയം എന്നീ സ്‌കൂളുകളാണ് സൈനിക സ്‌കൂളുകളാക്കി മാറ്റുക.
സ്വകാര്യ സ്‌കൂളുകളുടെയും സന്നദ്ധ സംഘടനകളുടെയും സംസ്ഥാന സർക്കാരുകളുടെയും സംയുക്ത പങ്കാളിത്തത്തിൽ 100 പുതിയ സൈനിക സ്‌കൂളുകൾ തുറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി പ്രവർത്തിച്ചു വരുന്ന 33 സൈനിക സ്‌കൂളുകൾക്ക് പുറമെയാണ് പങ്കാളിത്ത പദ്ധതിയിൽ വിദ്യാലയങ്ങൾ ആരംഭിക്കുന്നത്. ഇതോടെ ഇതുവരെ സ്ഥാപിച്ച സ്‌കൂളുകളുടെ എണ്ണം 42 ആയി. കഴിഞ്ഞ ബജറ്റിലാണ് പുതിയ സൈനിക സ്‌കൂളുകൾ സംബന്ധിച്ച പ്രഖ്യാപനം കേന്ദ്രസർക്കാർ നടത്തിയത്.
Comments