ന്യൂഡൽഹി : സോണിയ ഗാന്ധിയെ ഭാരതമാതാവാക്കി കോൺഗ്രസിന്റെ ഹോർഡിംഗുകൾ . തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ തുക്കുഗുഡ മേഖലയിൽ സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മറ്റ് പാർട്ടി നേതാക്കൾ എന്നിവരുടെ ഹോർഡിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ഹോർഡിംഗുകളിലണ് സോണിയ ഗാന്ധിയെ ഭാരതമാതാവാക്കി കാണിച്ചിരിക്കുന്നത് .
ഇതിനെതിരെ ശക്തമായ എതിർപ്പുമായി ജനങ്ങൾ രംഗത്തെത്തി . ഭാരതമാതാവിനെ വികലമായി ചിത്രീകരിച്ച കോൺഗ്രസിനെതിരെ നടപടിയെടുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട് . അതിനിടെ ഹൈദരാബാദിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം അവസാനിച്ചു. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ കൂടാതെ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി (പിസിസി) അധ്യക്ഷൻ, നിയമസഭാ കക്ഷി നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ഈ രണ്ട് ദിവസത്തെ യോഗത്തിൽ വ്യക്തമായ അജണ്ട തയ്യാറാക്കി . 2024 ൽ ഞങ്ങൾക്ക് ബിജെപിയെ നീക്കം ചെയ്യണം. അതിനാൽ, ഇപ്പോൾ മുതൽ വിശ്രമിക്കാതെ, വിജയിക്കാൻ പോരാടണം എന്നതാണ് രാജ്യമെമ്പാടുമുള്ള പാർട്ടി പ്രവർത്തകരോടുള്ള സിഡബ്ല്യുസിയുടെ ആഹ്വാനം. നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം, അഞ്ച് സംസ്ഥാനങ്ങളിലും ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. -എന്നാണ് കെ സി വേണുഗോപാലിന്റെ അവകാശവാദം.
















Comments