രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന കരകൗശല വിദഗ്ധരെയും ശില്‍പ്പികളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നരേന്ദ്ര മോദിയുടെ ‘പിഎം വിശ്വകർമ’യിലൂടെ സാധിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഇത് ഇന്ത്യയുടെ വികസന യാത്രയിലെ ചരിത്രപരമായ ദിവസമാണെന്നും സഹമന്ത്രി പറഞ്ഞു.
‘പിഎം വിശ്വകർമ’ പദ്ധതി ഭാരതത്തിന്റെ സംസ്‌കാരത്തെയും പരമ്പരാഗത കരകൗശലത്തിന്റെയും സമന്വയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും ഇതിലൂടെ കരകൗശല വിദഗ്ധരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
‘വിശ്വകർമ’ പദ്ധതി വഴി കരകൗശലവിദഗ്ധര്‍ക്കും ശില്‍പ്പികള്‍ക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പാ സഹായം നൽകും. പി.എം വിശ്വകർമ പദ്ധതി വിശ്വകർമജർക്ക് ധനസഹായം നൽകുക മാത്രമല്ല ഉപജീവനമാർഗം, പരിശീലനം, വിപണി സാധ്യതകൾ തുടങ്ങിയവയും പ്രദാനം ചെയ്യും. കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മജരുടെ പരമ്പരാഗത വൈദഗ്ധ്യങ്ങളുടെ ഗുരുശിഷ്യ പാരമ്പര്യം അഥവാ കുടുംബാധിഷ്ഠിത പരിശീലനം ശക്തിപ്പെടുത്താനും പരിപോഷിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
കരകൗശല വിദഗ്ധരുടെയും ശില്‍പ്പികളുടെയും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും അവ ആഭ്യന്തരവും ആഗോളവുമായ മൂല്യ ശൃംഖലകളുമായി സംയോജിപ്പിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലും പിഎം വിശ്വകര്‍മ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന സംസ്‌കാരമാണ് പ്രധാനമന്ത്രി മോദി അവതരിപ്പിച്ചതെന്നും ചന്ദ്രയാൻ ദൗത്യമാണ് ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.
















Comments