മുംബൈ : ഇന്ത്യ– ശ്രീലങ്ക പോരാട്ടത്തിൽ തീക്കാറ്റായി മാറിയ മുഹമ്മദ് സിറാജിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ സി.ഇ.ഒ ആനന്ദ് മഹീന്ദ്ര .അവസാന 90 മിനിറ്റിൽ സിറാജ് 6 വിക്കറ്റ് വീഴ്‌ത്തിയതോടെ നിരവധി റെക്കോർഡുകൾ തകർന്നു. അതിൽ നാല് വിക്കറ്റുകൾ ഒരോവറിൽ പിറന്നു, അവിടെയാണ് അദ്ദേഹം മത്സരത്തിന്റെ വിധി മാറ്റി എഴുതിയത്.
സിറാജിനെ ആനന്ദ് മഹീന്ദ്ര പ്രത്യേകം പ്രശംസിച്ചു. “ഞങ്ങളുടെ എതിരാളികളെ ഓർത്ത് എന്റെ ഹൃദയം കരയുന്നത് മുമ്പ് അനുഭവിച്ചിട്ടില്ല.. ഞങ്ങൾ അവരുടെ മേൽ ഒരു അമാനുഷിക ശക്തി അഴിച്ചുവിട്ടതുപോലെയാണ് ഇത്… നിങ്ങൾ ഒരു അത്ഭുത പ്രതികാരമാണ്…” മഹീന്ദ്ര ട്വീറ്റ് ചെയ്തു.
ആസ്ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ അത്യുജ്ജ്വല പ്രകടനം കാഴ്ചവച്ച ആറ് ഇന്ത്യൻ യുവ താരങ്ങൾക്കാണ് താർ എസ്.യു.വി അന്ന് സമ്മാനിച്ചത്. ശുഭ്മാൻ ഗിൽ,മുഹമ്മദ് സിറാജ്,ടി.നടരാജൻ,വാഷിംഗ്ടൺ സുന്ദർ,നവ്ദീപ് സെയ്നി,ശാർദ്ദൂൽ താക്കൂർ എന്നിവർക്കാണ് വാഹനം നൽകിയത് .കമ്പനി അക്കൗണ്ടിൽ നിന്നല്ല തന്റെ സ്വന്തം സമ്പാദ്യത്തിൽ നിന്നായിരിക്കും ഇവർക്ക് വാഹനങ്ങൾ നൽകുന്നതെന്നും അന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞിരുന്നു.
















Comments