തൃശൂർ: കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണനെതിരെ ഇഡി അന്വേഷണം. കൊടുങ്ങല്ലൂർ സ്വദേശിയെ ഇരയാക്കി നടത്തിയ തട്ടിപ്പിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എം.കെ കണ്ണൻ പ്രസിഡന്റായ തൃശൂർ സർവീസ് സഹകരണ ബാങ്കിലാണ് ഇഡി പരിശോധന. കരുവന്നൂർ സഹകരണ ബാങ്കിന് പിന്നാലെ മറ്റു തട്ടിപ്പുകളും പുറത്താവുകയാണ്.
സിപിഎമ്മിന്റെ ഉന്നത തലങ്ങളിലേക്ക് അന്വേഷണം നീങ്ങുമ്പോഴാണ് മുൻ എംഎൽഎയും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണനിലേക്ക് ഇഡി എത്തുന്നത്. തൃശൂർ സർവീസ് സഹകരണ ബാങ്കിലെ പ്രസിഡന്റ് കൂടിയാണ് എം.കെ കണ്ണൻ. കൊടുങ്ങല്ലൂർ സ്വദേശിയെ ഇരയാക്കിയുള്ള വായ്പ തട്ടിപ്പിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കരുവന്നൂർ കേസിൽ അറസ്റ്റിലായ സതീഷ് കുമാറുമായി എം.കെ കണ്ണന് ബന്ധമുണ്ടായിരുന്നു. ഇയാളെ കൊടുങ്ങല്ലൂർ സ്വദേശിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് എം.കെ കണ്ണനാണ്. സതീഷ് കുമാർ മുഖാന്തരം 3 കോടി രൂപയാണ് കൊടുങ്ങല്ലൂർ സ്വദേശിയിൽ നിന്നും തട്ടിയെടുത്തത്. അറസ്റ്റിലായ പി.പി കിരൺ ഇവരുടെ കയ്യിൽ നിന്നും ഒരു കോടി രൂപ തട്ടിയെടുത്തതായും വിവരമുണ്ട്.
സതീശന്റെ കള്ളപ്പണം വെളുപ്പിക്കാൻ എം.കെ കണ്ണനും സഹായിച്ചിരുന്നു. ഇഡി നടത്തുന്ന പരിശോധനയിൽ സിപിഎം നേതൃത്വം പ്രതിരോധത്തിലാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം കെ കണ്ണന്റെ പേരും പുറത്താകുന്നത്. വരും ദിവസങ്ങളിൽ സിപിഎമ്മിന്റെ മറ്റു നേതാക്കളിലേക്കും അന്വേഷണം വ്യാപിക്കാനാണ് സാധ്യത.
















Comments