കോഴിക്കോട്: സംസ്ഥാനത്ത് നിപ ഭീതിയിൽ ആശ്വാസമെന്ന് ആരോഗ്യ വകുപ്പ്. 61 പേരുടെ ഫലം കൂടി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു. നിപ ബാധിച്ച് മരിച്ച വ്യക്തിയുമായി അടുത്തിടപ്പെട്ട വ്യക്തിയുടേത് ഉൾപ്പെടെയുള്ള പരിശോധന ഫലങ്ങളാണ് പുറത്തുവന്നത്. ഇതുവരെ ഇരുന്നൂറോളം സാമ്പിളുകളുടെ പരിശോധനഫലം നെഗറ്റീവ് ആയി.
നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ മാറ്റമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പത് വയസുകാരനെ വെന്റിലേറ്ററിൽ നിന്ന് താത്കാലികമായി മാറ്റിയിരുന്നു. ഓക്‌സിജൻ സപ്പോർട്ടാണിലാണുള്ളത്.
നിലവിൽ 1233 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 23 പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഐഎംസിഎച്ചിൽ നാല് പേരാണുള്ളത്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും നിപ വൈറസ് ബാധിതരായ രോഗികൾ മരുന്നിനോട് പ്രതികരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments