തൃശൂർ ; കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണനെതിരെ ശക്തമായ പ്രതിഷേധം . ഇതിന്റെ ഭാഗമായി തൃശൂർ സഹകരണ ബാങ്കിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചു.എം.കെ കണ്ണൻ പ്രസിഡന്റായ തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇഡി പരിശോധന നടത്തിയിരുന്നു . കരുവന്നൂർ സഹകരണ ബാങ്കിന് പിന്നാലെ മറ്റു തട്ടിപ്പുകളും പുറത്താവുകയാണ്.
കരുവന്നൂർ കേസിൽ അറസ്റ്റ് ചെയ്ത സതീശനുമായി എം കെ കണ്ണന് ദീർഘകാല ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട് . സിപിഎമ്മിന്റെ ഉന്നത തലങ്ങളിലേക്ക് അന്വേഷണം നീങ്ങുമ്പോഴാണ് മുൻ എംഎൽഎയും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണനിലേക്ക് ഇഡി എത്തുന്നത്. തൃശൂർ സർവീസ് സഹകരണ ബാങ്കിലെ പ്രസിഡന്റ് കൂടിയാണ് എം.കെ കണ്ണൻ. കൊടുങ്ങല്ലൂർ സ്വദേശിയെ ഇരയാക്കിയുള്ള വായ്പ തട്ടിപ്പിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഇ ഡി റെയ്ഡിനെ തുടർന്നാണ് ബിജെപി മാർച്ച് നടത്തുന്നത് . ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത് . ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ബി ഗോപാലകൃഷ്ണനടക്കമുള്ളവരും മാർച്ചിൽ പങ്കെടുക്കുന്നുണ്ട് .
















Comments