ആരാധകർ കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം അടുത്ത വർഷം ജനുവരി 25 ന് തീയറ്ററുകളിൽ എത്തും. മോഹൻലാലാണ് ചിത്രത്തിന്റെ റിലീസ് തീയതി സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ‘ദ കൗണ്ട് ഡൗൺ സ്റ്റാർട്ട്‌സ്’ എന്ന തലക്കെട്ടോടെയാണ് മോഹൻലാൽ റിലീസ് തീയതി ആരാധകരെ അറിയിച്ചിരിക്കുന്നത്.
The countdown has begun!
Vaaliban is arriving in theatres worldwide on 25th January 2024!#VaalibanOnJan25#MalaikottaiVaaliban@mrinvicible @shibu_babyjohn @achubabyjohn @mesonalee @danishsait #johnandmarycreative #maxlab @VIKME @sidakumar @YoodleeFilms @saregamasouth… pic.twitter.com/8UXJciVVma
— Mohanlal (@Mohanlal) September 18, 2023
സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. താരരാജാവ് മോഹൻലാലിനെ നായകനാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാകും മോഹൻലാലിന്റെ വരവെന്നതും ചിത്രത്തിന് പ്രതീക്ഷകൾ കൂട്ടുകയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.
ചിത്രത്തിന്റെ റിലീസ് തീയതി ഇന്ന പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം തന്നെ താരം അസൂചനകൾ നൽകിയിരുന്നു. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സ്, മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിക്കുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠ രാജൻ, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥനന്ദി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന മലൈകോട്ടൈ വാലിബൻ മലയാളത്തിന് പുറമെ മറ്റു പ്രധാന ഭാഷകളിലും റിലീസാകും. തിരക്കഥ- പിഎസ് റഫീക്ക്, ഛായാഗ്രഹണം- മധു നീലകണ്ഠൻ, സംഗീതം- പ്രശാന്ത് പിള്ള, എഡിറ്റിംഗ്- ദീപു ജോസഫ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Comments