ഇന്ത്യയുടെ സൗര നിരീക്ഷണ ദൗത്യം ആദിത്യ എൽ-1 ലഗ്രാൻജിയൻ പോയിന്റ് ഒന്നിലേക്ക് യാത്ര ആരംഭിച്ചതായി ഐഎസ്ആർഒ. ഇന്ന് പുലർച്ചെ ആണ് ട്രാൻസ്- ലഗ്രാൻജിയൻ പോയിന്റ് ഒന്നിലേക്ക് ആദിത്യ എൽ-1 പ്രയാണം ആരംഭിച്ചത്. ഭൂമിയെ വലം വെക്കുന്നത് അവസാനിപ്പിച്ചാണ് ആദിത്യ പ്രയാണം തുടരുന്നത്. 110 ദിവസത്തെ യാത്രയാണ് സൺ എർത്ത് ലഗ്രാൻജിയൻ പോയിന്റ് ലക്ഷ്യത്തിൽ എത്താൻ എടുക്കുക. ജനുവരി ആദ്യവാരത്തിലാണ് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാൻജിയൻ പോയിന്റിൽ എത്തുക. ഭൗമ കാന്തിക മണ്ഡലത്തിലെ അയോണുകളും ഇലക്ട്രോണുകളും സംബന്ധിച്ച ആദിത്യ എൽ-1 നിരീക്ഷണ സംവിധാനം നടത്തിയ പരിശോധന ഫലങ്ങൾ കഴിഞ്ഞ ദിവസം ഐഎസ്ആർഒ പുറത്ത് വിട്ടിരുന്നു.
സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയാണ് ഐഎസ്ആർഒ വിവരം പുറത്തുവിട്ടത്. ‘ ആദിത്യ എൽ-1 ട്രാൻസ്-ലാഗ്രാൻജിയൻ പോയിന്റ് 1 ഇന്റർസെഷൻ വിജയകരമായി പൂർത്തീകരിച്ചു. പേടകം ഇപ്പോൾ സൂര്യനിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന പാതയിലാണ്. ഏകദേശം 110 ദിവസങ്ങൾക്ക് സൺ- എർത്ത് പോയിന്റിലേക്ക് പേടകത്തിനു എത്താൻ സാധിക്കും- ഐസ്‌ഐർഒ കുറിച്ചു.
Aditya-L1 Mission:
The second Earth-bound maneuvre (EBN#2) is performed successfully from ISTRAC, Bengaluru.ISTRAC/ISRO’s ground stations at Mauritius, Bengaluru and Port Blair tracked the satellite during this operation.
The new orbit attained is 282 km x 40225 km.
The next… pic.twitter.com/GFdqlbNmWg
— ISRO (@isro) September 4, 2023
“>
ഭൂമിയുടെ ഭ്രമണപഥം വിടുന്ന അഞ്ചാമത്തെ ഐസ്ആർഒ പേടകമാണ് ആദിത്യ എൽ 1. കഴിഞ്ഞ ദിവസം സ്റ്റെപ്സ് ഉപകരണത്തിന്റെ സെൻസറുകൾ ഉപയോഗിച്ച് പേടകം സൂര്യനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയിരുന്നു. ഭൂമിയിൽ നിന്നും 50,000 കിലോമീറ്റർ അകലെയുള്ള സൂപ്പർ-തെർമൽ, എനർജിറ്റിക് അയോണുകളെയും ഇലക്ട്രോണുകളെയും കുറിച്ചാണ് ഉപകരണം വിവരങ്ങൾ ശേഖരിച്ചിരുന്നത്. ഇത് സൗരയൂഥത്തിലെ കണികകളെ കുറിച്ച് കൂടുതൽ അറിയാൻ ശാസ്ത്ര സമൂഹത്തിന് സഹായിക്കുമെന്നു ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.
















Comments