റായ്പൂർ: അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിലിറങ്ങിയ നാലാമത്തെ രാജ്യമാക്കി ഇന്ത്യയെ മാറ്റിയ ഐഎസ്ആർഒയുടെ വിജയദൗത്യം ‘ചന്ദ്രയാൻ-3’ പുനഃസൃഷ്ടിച്ചു. റായ്പൂരിലാണ് 120 അടി ഉയരത്തിലുള്ള ചന്ദ്രയാൻ-3ന്റെ ബിംബം ഗണേശോത്സവ പന്തലിൽ സ്ഥാപിച്ചത്. സംസ്ഥാനത്തെ ഗണേശോത്സവ സംഘടാകരും ക്ഷേത്രഭാരവാഹികളും ചേർന്നാണിത് രൂപകൽപ്പന ചെയ്തത്.
ഗണേശോത്സവ ആഘോഷങ്ങളുടെ ഭാഗമായി ചന്ദ്രയാൻ-3-ന്റെ പുനഃസൃഷ്ടിയും ഇന്ന് പ്രദർശനത്തിന് വെക്കും. ഗണേശ പന്തലിൽ സ്ഥാപിച്ചിട്ടുള്ള പിഎസ്എൽവി റോക്കറ്റിന് 120 അടി ഉയരവും 70 അടി വീതിയുമാണുള്ളത്. ആയിരത്തോളം മുളത്തണ്ടുകളും തടികളും ഉപയോഗിച്ച് മുപ്പതോളം കരകൗശല വിദഗ്ധർ ചേർന്നാണ് ഇതുസാധ്യമാക്കിയത്. ‘ചന്ദ്രയാൻ-3’ ദൗത്യം പ്രമേയമാക്കിയ പന്തലിന്റെ നിർമ്മാണം പൂർത്തായാക്കാനായി 45 ദിവസങ്ങളെടുത്തു.
അയോദ്ധ്യ രാമക്ഷേത്രത്തെ പ്രമേയമാക്കിയുള്ള മറ്റൊരു ഗണേശ പന്തലിന്റെ നിർമ്മാണം മഹാരാഷ്‌ട്രയിലെ പൂനെയിൽ നടക്കുകയാണ്. കഴിഞ്ഞ രണ്ട് മാസമായി പന്തലിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്.
Comments