ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ സന്തോം പ്രകടിപ്പിച്ച് കേന്ദ്ര വനിതാശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ബിൽ, നമ്മുടെ രാജ്യത്തെ സ്ത്രീകളുടെ നേതൃത്വത്തിന് ആക്കം കൂട്ടും. സ്ത്രീകളുടെ നീണ്ട പോരാട്ടത്തിന് പരിസമാപ്തിയിലേക്ക് നയിച്ചത് പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിന് നന്ദി അറിയിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
സ്ത്രീകളുടെ നേതൃത്വം നൽകുന്ന വികസനത്തെ കുറിച്ച് പ്രധാനമന്ത്രി ജി20യിൽ പ്രഖ്യാപിച്ചു. ഇത് ലോകം മുഴുവൻ അംഗീകരിച്ചു. പ്രതിപക്ഷം ഇപ്പോൾ ഇതിന്റെ അവകാശം പറയുന്നത് തട്ടിപ്പാണ് കാരണം കോൺഗ്രസും പ്രതിപക്ഷവും അധികാരത്തിലുണ്ടായിരുന്നപോഴൊന്നും സ്ത്രീകൾക്ക് സംവരണം നൽകിയില്ല. നെഹ്‌റു കുടുംബത്തിന് അവരുടെ കുടുംബത്തിലെ സ്ത്രീകളെ ശാക്തീകരിക്കാൻ മാത്രമേ താൽപ്പര്യമുള്ളൂ. ദരിദ്രരോ ദളിതരോ ആയ സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ അവർക്ക് താത്പര്യമില്ല.
ബിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് നേതാവ് സോണിയാ സഭയില്ലായിരുന്നു. ഇത് ദൗർഭാഗ്യകരമാണ്. രാഹുലും എത്തിയില്ല. ഇത് വളരെ മോശമായി പോയി. ബില്ലിന്മേലുള്ള ചർച്ച നടക്കുമ്പോൾ ബില്ലിനെ പിന്തുണക്കുന്നവർ ആരാണ് എന്ന് ചോദിച്ചപ്പോൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ പിന്തുണച്ചു. എന്നാൽ കോൺഗ്രസ് പിന്തുണച്ചില്ല. ഇതാണ് കൂടുതൽ ഖേദകരമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
Comments