കൊൽക്കത്ത: ഗണേശ ചതുർത്ഥി ദിനത്തിൽ കൂറ്റൻ ലഡു തയ്യാറാക്കി ഭക്തർ. ജൽപായ്ഗുരിയിൽ നടന്ന വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി 51 കിലോഗ്രാം ഭാരമുള്ള ലഡുവാണ് തയ്യാറാക്കിയത്. 25,000 രൂപ ചിലവിൽ മൂന്ന് ദിവസമെടുത്താണ് യുവജനങ്ങളുടെ കൂട്ടായ്മ ലഡു തയ്യാറാക്കിയത്.
ഗണപതി പൂജയ്‌ക്കായി ലഡു സമർപ്പിച്ചതിന് ശേഷം ലഡു പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്യുകയും ചെയ്തു. കൂറ്റൻ ലഡു കാണാനും വിനായക ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുക്കാനും നിരവധിയാളുകളാണ് എത്തിയത്.
















Comments