ആറുവര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് മടങ്ങിവരാന്‍ ആഴ്‌സണല്‍. ഗ്രൂപ്പ് ബിയില്‍ രാത്രി 12.30 നു എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡച്ച് ക്ലബ് പി.എസ്.വി ഐന്തോവന്‍ ആണ് ഗണ്ണേഴ്‌സിന്റെ എതിരാളികള്‍. വെങ്ങര്‍ പരിശീലകനായിരുന്ന കാലത്താണ് ആഴ്‌സണല്‍ അവസാനമായി ചാമ്പ്യന്‍സ് ലീഗ് കളിച്ചത്.
2016-2017-ല്‍ ഇരുപാദങ്ങളിലുമായി ബയേണ്‍ മ്യൂണിക്കിനോട് 10-2 എന്ന സ്‌കോറില്‍ അവസാന 16-ല്‍ തോറ്റ് പുറത്താവുകയായിരുന്നു. അവസാന സീസണില്‍ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് അവസാനിപ്പിക്കാനായതാണ് ഗണ്ണേഴ്‌സിന് ചാമ്പ്യന്‍സ് ലീഗില്‍ ബെര്‍ത്ത് ലഭിച്ചത്.
2006-2007 സീസണില്‍ ആഴ്സണലിനെ അവസാന 16 ല്‍ അട്ടിമറിച്ച ചരിത്രവും അവര്‍ക്ക് ഉണ്ട്. 2018-19 നു ശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ ഇറങ്ങുന്ന പി.എസ്.വി മികച്ച ഫോമില്‍ ആണ്. ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള ആവേശത്തില്‍ എത്തുന്ന യുവ ആഴ്സണല്‍ ടീം ജയത്തില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. മുന്നേറ്റ നിരയില്‍ ജീസസ്, സാക, മാര്‍ട്ടിനെല്ലിയോ ട്രൊസാര്‍ഡോ ഇറങ്ങിയേക്കും. ഡി ജോങ്, ലാങ് തുടങ്ങിയര്‍ അടങ്ങിയ പി.എസ്.വി മുന്നേറ്റം ഏത് ടീമിനെയും വിറപ്പിക്കാന്‍ പോന്നവരാണ്.
Comments