ഏഷ്യാകപ്പ് ഫൈനലിലെ കനത്ത തോല്‍വിക്ക് പിന്നാലെ ലങ്കന്‍ ടീമില്‍ പൊട്ടിത്തെറിയെന്ന് സൂചന. യുവതാരമായ ദസുന്‍ ഷനക ലോകകപ്പിന് മുമ്പേ നായക സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. പ്രമുഖ ദേശീയ മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റേവ് സ്‌പോര്‍ട്‌സ് അടക്കമുള്ളവരാണ് വാര്‍ത്ത പുറത്തുവിട്ടത്. ഔദ്യോഗിക പ്രഖ്യാപം ഉടനെ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശല്‍ മെന്‍ഡിസ് ക്യാപ്റ്റനായേക്കും.
ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിയാണ് സ്ഥാനം ഒഴിയാന്‍ ഷനകയെ പ്രേരിപ്പിച്ചത്. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്ക കേവലം 50 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഇതോടെ വലിയ വിമര്‍ശനമാണ് ഷനക നേരിട്ടത്.ബാറ്റിംഗിലും പരാജയപ്പെട്ട ഷനക ആറ് ഇന്നിംഗ്‌സില്‍ 54 റണ്‍സ് മാത്രമാണ് നേടിയത്. അതേസമയം ഇദ്ദേഹത്തിന്റെ നായകത്വത്തിന് കീഴില്‍ 13 എകദിനത്തില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ ശ്രീലങ്ക നേടിയിരുന്നു.
മത്സര ശേഷം ലങ്കന്‍ ക്രിക്കറ്റ് ആരാധകരോട് ഷനക ക്ഷമ ചോദിച്ചിരുന്നു. ശ്രീലങ്കയ്‌ക്ക് മികച്ച പിന്തുണയാണ് ടൂര്‍ണമെന്റിലുടനീളം ആരാധകര്‍ നല്‍കിയതെന്നും ടൂര്‍ണമെന്റില്‍ മികച്ച ടീമുകളെ പരാജയപ്പെടുത്തിയാണ് ടീം ഫൈനലിലേക്ക് എത്തിയതെന്നും ദസുന്‍ ഷനക സൂചിപ്പിച്ചിരുന്നു.
















Comments