കോട്ടയം: ഹോസ്റ്റലുകളിൽ പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ എംജി സർവകലാശാല ക്യാംപസ് അടച്ചു. സർവകലാശാല ക്യാംപസിലെ പഠന വകുപ്പുകൾ സെപ്റ്റംബർ 30 വരെയാണ് അടച്ചിടുന്നത്. ഹോസ്റ്റലുകളിൽ പനി പടരുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അടച്ചത്.
ക്ലാസുകൾ 30 വരെ ഓൺലൈൻ ആയായിരിക്കും ക്ലാസുകൾ നടക്കുക. റെഗുലർ ക്ലാസുകൾ ഒക്ടോബർ മൂന്നിനാണ് ആരംഭിക്കുന്നത്. സർവകലാശാലയുടെ പ്രധാന ക്യാംപസിന് പുറത്ത് പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് ലീഗൽ വകുപ്പിലെ ക്ലാസുകൾ പതിവ് പോലെ തുടരും. സർവകലാശാലയുടെ ഓഫിസ് പ്രവർത്തനങ്ങളിലും മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
Comments