എറണാകുളം: കൊച്ചിയിൽ രണ്ടിടത്ത് എടിഎം തകർത്ത് മോഷണശ്രമം. നെട്ടൂരിലെ ഐഎൻടിയുസി ജംഗ്ഷനിലെ ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മും പള്ളുരുത്തി കേരള ഗ്രാമീൺ ബാങ്കിന്റെ എടിഎമ്മുമാണ് തകർക്കാൻ ശ്രമിച്ചത്. ആദ്യ മോഷണശ്രമം നടന്നത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിലാണ്. പുലർച്ചെ നാല് മണിയോടെയായിരുന്നു ഇത്. ശേഷം 4.50-ന് പള്ളുരുത്തിയിലെ കേരള ഗ്രാമീൺ ബാങ്കിൽ മോഷണ ശ്രമം നടന്നത്.
രണ്ട് പേരാണ് എടിഎം തകർക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. ഹെൽമെറ്റ് ധരിച്ചാണ് സംഘം എടിഎമ്മിലേക്ക് പ്രവേശിച്ചത്. എടിഎം തകർക്കാൻ ശ്രമിച്ചെങ്കിലും പണം നഷ്ടമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പനങ്ങാട് പോലീസ് കേസെടുത്തു.
Comments