തിരുവനന്തപുരം: തിരുവോണ ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ സമ്മാനം നേടിയ ഭാഗ്യവാനെ കണ്ടെത്തി. തമിഴ്നാട് സ്വദേശി നടരാജനാണ് ബമ്പര്‍ അടിച്ചത്. കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാലക്കാട് വളയാറിൽ നിന്നുമാണ് നാല് ദിവസം മുൻപ് ടിഇ 230662 ടിക്കറ്റ് തമിഴ്നാട് സ്വദേശി നടരാജൻ വാങ്ങിയത്. ടിക്കറ്റ് വിറ്റത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണെന്നും ഇയാൾ 10 ടിക്കറ്റ് വാങ്ങിയെന്നുമാണ് വിവരം.
കോഴിക്കോട് പാളയത്തെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബ എസ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത് . പാലക്കാട് വളയാറിലെ സഹോദര സ്ഥാപനമാണ് ബാവ. വലിയ സന്തോഷമെന്ന് വാളയാറിൽ ഓണം ബംബർ വിറ്റ ലോട്ടറി ഏജൻസി ഉടമ ഗുരുസ്വാമി പറഞ്ഞു. പതിനൊന്നാം തീയതിയാണ് കോഴിക്കോട് നിന്ന് നടരാജൻ ടിക്കറ്റ് കൊണ്ടുപോയത്.
തിരുവോണം ബംമ്പർ വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് സംസ്ഥാനത്ത് ഒന്നാമതായത്. ജില്ലയിൽ വിറ്റത് 1170050 ടിക്കറ്റുകളാണ്. ടിക്കറ്റ് വിൽപ്പനയിലൂടെ 46.80 കോടി രൂപയാണ് ലഭിച്ചത്. രണ്ടാം സമ്മാനം 1 കോടി വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും . തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ നറുക്കെടുപ്പ് നടത്തി.
രണ്ടാം സമ്മാനം :1 കോടി വീതം 10 പേർക്ക്. 1. TH 305041 2. TL 894358 3. TC 708749 4. TA 78 1521 5. TD 166207 6. TB 398415 7. TB 127095 8. TC 320948 9. TB 515087 10. TJ 410906. പൂജാ ബമ്പറിന്റെ പ്രകാശനവും ധനകാര്യ മന്ത്രി നിർവ്വഹിച്ചു. സംസ്ഥാനത്ത് ആകെ 75 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു. ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റഴിച്ചത് പാലക്കാട് ജില്ലയിലാണ്. 11. 70 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സമ്മാനമായി ആകെ വിതരണം ചെയ്യുന്നത് 125 കോടി രൂപയാണ്.
















Comments