ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെ നഖശിഖാന്തം എതിർത്ത് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദിൻ ഒവൈസി. ലോക്‌സഭയിൽ നടന്ന ചർച്ചക്കിടെയാണ് ഒവൈസിയുടെ വാക്കുകൾ. സംവരണം ലഭിക്കേണ്ടവർക്ക് അല്ല സംവരണം നൽകിയിരിക്കുന്നതെന്നായിരുന്നു ഒവൈസിയുടെ വിമർശമനം. പാർലമെന്റിലേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കാൻ എന്നാണ് പറയുന്നത് എന്നാൽ മുസ്ലീം സ്ത്രീകൾക്ക് സംവരണം ലഭിക്കുന്നില്ലെന്നാണ് ഒവൈസിയുടെ വാദം.
എന്റെ പാർട്ടിയെ പ്രതിനിധീകരിച്ച് ഈ ബില്ലിനെ എതിർക്കുന്നു. പാർലമെന്റിലേക്കും നിയമസഭകളിലേക്കും കൂടുതൽ സ്ത്രീകൾ തിരഞ്ഞെടുക്കപ്പെടാനാണ് നിയമനിർമ്മാണം. എന്നാൽ പ്രാതിനിധ്യം വളരെ കുറവായ ഒബിസി, മുസ്ലീം സ്ത്രീകൾക്ക് സംവരണം നൽകുന്നില്ലെന്ന് ഒവൈസി പാർലമെന്റിൽ പറഞ്ഞു.
അതേസമയം വനിതാ സംവരണ ബില്ലിൽ മുസ്ലീം സംഘടനകൾ മൗനം തുടരുകയാണ്. അനുകൂലിക്കാനോ പ്രതികൂലിക്കാനോ ഇതുവരെ ഇവർ തയ്യാറായിട്ടില്ല. മുസ്ലീമ സംഘടന നേതൃത്വത്തിന് വിഷയത്തിൽ അവ്യക്തത തുടരുകയാണെന്നാണ് റിപ്പോർട്ട്. കേരളത്തിലും സ്ഥിതി മറ്റൊന്നല്ല. കേരളത്തിലെ മുസ്ലീം നേതൃത്വവും വിഷയത്തിൽ അഭിപ്രായം അറിയിക്കാൻ തയ്യാറായിട്ടില്ല.
















Comments