ജോധ്പൂർ: കോൺഗ്രസിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെയും ജനങ്ങൾക്ക് നൽകുന്ന കപട പ്രഖ്യാപനങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസിനും വഞ്ചനയ്‌ക്കും ഒരേ അർത്ഥമാണെന്നും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2500 രൂപ എത്തുമെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ പറയുന്നത്. എന്നാൽ രാജസ്ഥാനിൽ നിലവിൽ കോൺഗ്രസാണ് അധികാരത്തിലുള്ളത്. അവിടെ സ്ത്രീകൾക്ക് എന്തുകൊണ്ടാണ് ഈ സഹായം നൽകാത്തതെന്ന് ശർമ്മ ചോദിച്ചു.
അധികാരത്തിൽ എത്താനായി കോൺഗ്രസ് ഇത്തരത്തിൽ വിവിധ ആനുകൂല്യങ്ങളാണ് പ്രഖ്യാപിക്കുന്നത്. കർണാടകയിൽ അധികാരത്തിൽ എത്താനും കോൺഗ്രസ് ഇതേ രീതിയാണ് പ്രയോഗിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള പല പദ്ധതികളും സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയെ സാരമായി ബാധിക്കുന്നവയാണ്. അധികാരം പിടിക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യം.
















Comments