മൂന്ന് പതിറ്റാണ്ട് നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ പാർലമെന്റിൽ വനിത സംവരമ ബിൽ പാസാക്കിയ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് ബോക്‌സിംഗ് ചാമ്പ്യനും മുൻ രാജ്യസഭാംഗവുമായ എംസി മേരി കോം. പ്രതീക്ഷയേകുന്ന മികച്ച ചുവടുവെപ്പാണ് കേന്ദ്ര സർക്കാർ നടത്തിയതെന്നും സ്ത്രീകൾ നേതൃനിരയിലേക്ക് എത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഏറെ സന്തോഷം തോന്നുവെന്നും മേരികോം കൂട്ടിച്ചേർത്തു.
VIDEO | “At least the BJP government has taken a positive step, and we are happy. Now, more women will come forward,” says boxing champion and former Rajya Sabha member MC Mary Kom on the Women’s Reservation Bill#WomensReservationBill pic.twitter.com/no3mtmHory
— Press Trust of India (@PTI_News) September 20, 2023
കായിക രംഗത്തെ നിരവധി പേരാണ് ബില്ലിനെ പിന്തുണച്ചെത്തിയത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായിരുന്ന മിതാലി രാജ്, ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് തുടങ്ങിയവരും ബില്ലിനെ പ്രശംസിച്ചിരുന്നു. മഹത്തായ നീക്കമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് മിതാലി രാജ് പറഞ്ഞത്. വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നാണ് അഞ്ജു ബോബി ജോർജ് പറഞ്ഞത്.
















Comments