ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബിൽ പാസായതിൽ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വനിതാ സംവരണ ബിൽ പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് സന്തോഷം പങ്കുവെച്ചത്.
ഇന്ന് ലോക്സഭയിൽ പാസാക്കിയ വനിതാ സംവരണ ബില്ലിന് വേണ്ടി താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇത് രാജ്യത്തെ രാഷ്‌ട്രീയത്തെ മാറ്റിമറിച്ചു. ഇന്ത്യയിലെ സ്ത്രീകൾ അവരുടെ കരുതലും അനുകമ്പയും നിസ്വാർത്ഥ സംഭാവനകളും കൊണ്ട് വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും സമ്പദ്വ്യവസ്ഥയെയും രൂപപ്പെടുത്തി. പുതിയ ബിൽ നമ്മുടെ രാജ്യത്തിന്റെ വിധി രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ സംഭാവന ഉപയോഗപ്പെടുത്തും. നമ്മുടെ നിയമങ്ങളും നയങ്ങളും കൂടുതൽ ലിംഗഭേദം ഉൾക്കൊള്ളുന്നതിലൂടെ നമ്മുടെ പാർലമെന്ററി ജനാധിപത്യം ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
I extend my heartfelt gratitude to PM @narendramodi Ji for the Women’s Reservation Bill, passed in the Lok Sabha today.
It has transformed the political discourse in our nation. Throughout the ages, women in India have shaped individuals, families, our society, and the economy…
— Amit Shah (@AmitShah) September 20, 2023
ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും മൂന്നിൽ ഒരു ഭാഗം സീറ്റുകൾ സ്ത്രീകൾക്കുവേണ്ടി നീക്കി വെക്കുക എന്ന ലക്ഷ്യത്തോടെ ഈ വനിതാ സംവരണ ബിൽ (നാരീ ശക്തി അധിനിയം) ലോക്സഭയിൽ പാസായി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ ബില്ലായാണ് ഇത്. രണ്ടു വോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് പാസായത്. അസദുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലും ബില്ലിനെ എതിർത്ത് വോട്ടുചെയ്തു. സ്ലിപ്പിലുടെയാണ് ബില്ലിൽ വോട്ടെടുപ്പ് നടന്നത്. ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും.
















Comments