തൃശൂർ: കരുവന്നൂർ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാണ് തട്ടിപ്പ് നടത്താൻ സഹായിച്ചിരുന്നതെന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അനിൽ കുമാർ. 8 കോടി രൂപയാണ് ബാങ്കിൽ നിന്ന് ലഭിച്ചത്. ഡയറക്ടർ ബോർഡ് അംഗമാണ് ധാരളം പണം ലഭിക്കുമെന്ന് പറഞ്ഞത്. ബിജു കരീമും സെക്രട്ടറി സുനിൽകുമാറും വായ്പ കിട്ടാൻ സഹായിച്ചെന്നും അനിൽ കുമാർ പറഞ്ഞു.
ധാരളം പണം കിട്ടുമെന്ന് പറഞ്ഞത് ഡയറക്ടർ ബോർഡ് അംഗമാണ്. ഇയാളായിരുന്നു വായ്പയെടുക്കാൻ എന്നെ സഹായിച്ചത്. ഇതിന് വേണ്ടി ബിജു കരീമും സെക്രട്ടറി സുനിൽകുമാറും സഹായിച്ചു. നൂറു ചിട്ടിയുടെ ലോട്ടുകൾ ഒന്നായി വാങ്ങി. ആറു വസ്തുക്കൾ ഈടായി നൽകി എട്ടുകോടി രൂപ വായ്പ എടുത്തു. ചെറിയ തുക തിരിച്ചടച്ചുവെന്നും അനിൽകുമാർ പറഞ്ഞു. നോട്ട് നിരോധനത്തോടെയാണ് വായ്പ അടയ്‌ക്കാൻ കഴിയാതെ വന്നതും സാമ്പത്തികമായി തകർന്നതും. തിരിച്ചടവ് മുടങ്ങിയതോടെയാണ് 8 കോടി രൂപയുടെ വായ്പ പലിശയടക്കം പതിനെട്ടു കോടിയായി മാറിയത്. ഇഡി നടത്തിയ റെയ്ഡിൽ രേഖകൾ എല്ലാം പിടിച്ചെടുത്തെന്നും ഇടപാടുകൾ നടത്തിയിരുന്ന സമയത്ത് ഡയറക്ടർ ബോർഡോ മറ്റുളളവരോ ചോദ്യം ചെയ്തിരുന്നില്ലെന്നും അനിൽകുമാർ പറഞ്ഞു.