ന്യൂയോർക്ക്: യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നൽകണമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ്. ബ്രസീൽ, ജർമ്മനി, ജപ്പാൻ എന്നിവയ്‌ക്കൊപ്പം സുരക്ഷാസമിതിയിൽ സ്ഥിരാംഗമായി ഇന്ത്യയെയും ഉൾപ്പെടുത്തി സുരക്ഷാ കൗൺസിൽ വിപുലീകരിക്കണം. സുരക്ഷാസമിതിയിലെ അംഗത്വത്തിനായുളള ഭാരതത്തിന്റെ ശ്രമങ്ങൾക്ക് യുകെയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും യുകെ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
ആഗോളതലത്തിൽ രാജ്യങ്ങൾക്ക് മേൽ പല വെല്ലുവിളികളും ഉണ്ടാകുന്നുണ്ട്. എന്നാൽ വെല്ലുവിളികളെ അതിജീവിച്ച് പുരോഗതി കൈവരിക്കാനുളള അവസരങ്ങളും നമുക്ക് ചുറ്റുമുണ്ട്. യുകെ പല രാജ്യങ്ങളുമായി നയതന്ത്ര ബന്ധം കാത്ത് സൂക്ഷിക്കുന്നു. ഇതിലൂടെ പല രാഷ്‌ട്രങ്ങളെയും വിവിധ മേഖലകളിൽ പുരോഗതി കൈവരിക്കാൻ ഞങ്ങൾ സഹായിക്കുന്നു. കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.