ഒട്ടാവ: ഖലിസ്ഥാനി ഭീകരനായ സുഖ്ദൂൾ സിംഗ് എന്ന സുഖ ദുനേകെയുടെ കൊലപാതകം സ്ഥിരീകരിച്ച് വിന്നിപെഗ് പോലീസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നും കാനഡ പോലീസ് അറിയിച്ചു. സുഖ ദുനേകെയുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചതായും പോലീസ് വ്യക്തമാക്കി.
On Sept 20, Winnipeg Police Service responded to an incident in North Inkster Industrial area & located a deceased adult male victim. Homicide Unit assumed investigation & identified the victim as 39-year-old Sukhdool Singh Gill & notifications to family members have been made.… pic.twitter.com/WOAG6ERFXv
— ANI (@ANI) September 22, 2023
വിന്നിപെഗ്ഗിലെ നോർത്ത് ഇൻകെസ്റ്റർ ഇൻഡസ്ട്രിയൽ ഏരിയിയിൽ വച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്. സുഖ ദുനേകെയെ വെടിവച്ച് കൊലപ്പെടുത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘം എത്തിയിരുന്നു. ഗുണ്ടാസംഘത്തിലെ ചിലരെ കൊലപ്പെടുത്തിയതിന് പിന്നിൽ ദുനേകെയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതികാര നടപടിയെന്ന് ബിഷ്‌ണോയിയുടെ സംഘം അവകാശപ്പെട്ടിരുന്നു.
ദുനേകെ മയക്കുമരുന്നിനടിമയാണെന്നും നിരവധി പേരുടെ ജീവിതങ്ങൾ തകർത്ത ക്രൂരനാണെന്നും ബിഷ്‌ണോയിയുടെ സംഘം അവകാശപ്പെടുന്നു. ചെയ്ത ക്രൂരതകൾക്കുള്ള ശിക്ഷയാണ് ദുനേകെ നേരിടേണ്ടി വന്നതെന്നുമാണ് ബിഷ്‌ണോയ് സംഘം പറയുന്നത്. പഞ്ചാബി ഗായകനായിരുന്ന സിദ്ദു മൂസെവാലെയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഗുണ്ടയാണ് ലോറൻസ് ബിഷ്‌ണോയ്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിലവിൽ എൻഐഎയുടെ കസ്റ്റഡിയിലാണ്.















