പനാജി: വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി ഗോവ. സ്വന്തമായി വാഹനമില്ലാതെ ഗോവൻ മണ്ണിലെത്തുന്നവരെ സഹായിക്കാനായി മൊബൈൽ ആപ്ലിക്കേഷനാണ് ടൂറിസം വകുപ്പ് പുറത്തിറക്കിയത്. ‘ഗോവ ടാക്‌സി ആപ്പ്’ എന്ന പേരിലുള്ള ആപ്പ് വഴി ഓൺലൈനായി ടാക്‌സി ബുക്ക് ചെയ്യാവുന്നതാണ്.
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏത് സമയത്തും ടാക്‌സി ബുക്ക് ചെയ്യാവുന്നതാണ്. ടാക്‌സി ഡ്രൈവർമാരുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ എന്തെങ്കിലും തരത്തിൽ മാറ്റം തോന്നിയാലോ അപകടം മണത്താലോ റിപ്പോർട്ട് ചെയ്യാനും കോൾ സെന്റർ വഴി സഹായം അഭ്യർത്ഥിക്കാനും ആപ്പിൽ സൗകര്യമുണ്ട്. സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും വിധത്തിലുള്ള നിരവധി ഫീച്ചറുകളാണ് ആപ്പിലുള്ളത്.
സ്വന്തമായി ടാക്‌സിയുള്ള ഡ്രൈവർമാർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തടസ രഹിതമായ യാത്ര ഉറപ്പാക്കുന്നതിനായി ഡ്രൈവർമാർ പറയുന്ന ഇടത്ത് എത്തും, ഗോവയുടെ മനോഹാരിത നേരിട്ട് ആസ്വദിക്കാൻ അവർ അവസരം നൽകും. പ്രതിദിനം 500-ലധികം ടാക്‌സികളാണ് ഗോവയിൽ ഓടുന്നത്. അതുകൊണ്ട് തന്നെ ഈ പുത്തൻ സംവിധാനം വരുമാന മാർഗത്തിനുള്ള വഴി തുറക്കും.
കഴിഞ്ഞ ആറ് മാസമായി പരീക്ഷണാടിസ്ഥാനത്തിൽ മനോഹർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഈ ആപ്പ് ഉപയോഗിച്ച് വരുന്നു. ഇതുവരെ 25,000 പേരാണ് ഈ സേവനം ഉപയോഗിച്ചത്. നിരക്കുകൾ അറിയാൻ, ഗൂഗിൾ മാപ്പ് ലൊക്കേഷൻ, പേയ്‌മെന്റഖ് ഗെയ്റ്റ് വേ തുടങ്ങി നിരവധി ഫീച്ചറുകളാണ് ആപ്പ് നൽകുന്നത്.