ഇടുക്കി: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ കനക്കുന്ന സാഹചര്യത്തിൽ വാഗമണ്ണിലെത്തുന്ന സഞ്ചാരികൾക്ക് ജാഗ്രത നിർദ്ദേശം. വരുന്ന മൂന്ന് ദിവസത്തേക്ക് രാത്രിയാത്ര ഒഴിവാക്കണമെന്ന് കോട്ടയം കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.
ഇന്നലെ പ്രദേശത്ത് കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ഈരാറ്റുപേട്ട-വാഗമൺ റൂട്ടിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് വാഹന ഗതാഗതം സ്തംഭിച്ചിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്്. കോട്ടയം ജില്ലയിലെ തീക്കോയി പഞ്ചായത്തിലെ വെള്ളാനി, ഇഞ്ചപ്പാറ എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. ആളപായമില്ലെങ്കിലും വൻ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.