മുംബൈ: റിലയൻസ് ഗ്രൂപ്പിന് കീഴിലുള്ള ഓൺലൈൻ ഫാഷൻ ഷോപ്പായ അജിയോയുടെ ഓൾ സ്റ്റാർ സെയിലിന് തുടക്കം. വെള്ളിയാഴ്ചയാണ് വില്പന ആരംഭിച്ചത്. 5,500-ൽ അധികം ബ്രാൻഡുകളാണ് ഈ പ്രത്യേക വിൽപ്പനയ്‌ക്കായി സജ്ജമാക്കിയിരിക്കുന്നത്.
രാജ്യത്ത് 19,000-ൽ അധികം പിൻകോഡുകളിൽ ഓൺലൈൻ മുഖേന ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കും. മികച്ച ബ്രാൻഡുകളിൽ 50-90 ശതമാനം വരെ കിഴിവും ആകർഷകമായ സമ്മാനങ്ങളും ഇതിനൊപ്പം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. അധികം ഉത്പന്നങ്ങൾ വാങ്ങുന്ന മൂന്ന് പേർക്ക് മൂന്ന് ലക്ഷം രൂപയുടെ സ്വർണമാണ് സമ്മാനമായി ലഭിക്കുക.















