ജഗദൽപൂർ ; സനാതനധർമ്മത്തെ പകർച്ച വ്യാധികളോട് താരതമ്യപ്പെടുത്തിയ ഉദയനിധി സ്റ്റാലിന്റെ ചിത്രം ഗണേശോത്സവ പന്തലിന് മുന്നിലെ റോഡിൽ പതിപ്പിച്ച് നാട്ടുകാർ . ഭക്തർ പന്തിലിലേയ്‌ക്ക് കയറുന്ന റോഡിലാണ് പ്രതിഷേധം എന്ന നിലയിൽ നാട്ടുകാർ ഉദയനിധിയുടെ ചിത്രം പതിച്ചത് .
ജഗദൽപൂർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് പന്തലുകൾ സ്ഥാപിച്ചിട്ടുണ്ട് . നഗരത്തിലെ മാ ദുർഗാ ചൗക്കിലെ യുവ ഗണേഷ് ഉത്സവ സമിതിയുടെ പന്തലിനു മുന്നിലാണ് വ്യത്യസ്തമായ പ്രതിഷേധമായി ഉദയനിധി സ്റ്റാലിന്റെ പോസ്റ്ററുകൾ പതിച്ചത്.
ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയതിൽ ഞങ്ങൾ എല്ലാവരും വേദനിക്കുന്നു. അപ്പോൾ ഇതെങ്കിലും ചെയ്യണം . അതുകൊണ്ടാണ് ചെരുപ്പ് ധരിച്ച് ആളുകൾ കടന്നുപോകുന്നത് കാണാൻ ഈ ഫോട്ടോ നിലത്ത് വെച്ചത്. ഞങ്ങൾ എല്ലാവരും ഉദയനിധി സ്റ്റാലിനെ എതിർക്കുന്നു. ഭാവിയിലും തുടരും – നാട്ടുകാർ പറയുന്നു.