ലണ്ടൻ: ബ്രിട്ടണിൽ സിഗരറ്റ് വിൽപ്പനയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. 2030 ഓടെ രാജ്യത്തെ പൂർണ്ണമായും സിഗരറ്റ് വിമുക്തമാക്കുന്നതിന്റെ ആദ്യപടിയായാണ് നിർണ്ണായക തീരുമാനമെന്ന് സൂചന. ന്യൂസിലൻഡിനെപ്പോലെ, ബ്രിട്ടണും അടുത്ത തലമുറയ്‌ക്കായി സിഗരറ്റ് നിരോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
പതിനാല് വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് ന്യൂസിലാൻഡ് കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു. ഇതിന് സമാനമായ നിയമങ്ങളാണ് ഋഷി സുനക് പരിഗണിക്കുന്നതായാണ് സൂചന.
2030-ഓടെ പുകവലി വിമുക്തമാകാനുള്ള ശ്രമങ്ങളിലാണ് രാജ്യം. പുകവലി മാരകമായ ശീലമാണ് . ഓരോ വർഷവും പതിനായിരക്കണക്കിന് ആളുകളെ കൊല്ലുകയും സമ്പദ്വ്യവസ്ഥയ്‌ക്കും വലിയ ഭാരം ഉണ്ടാക്കുകയും ചെയ്യുന്നു, ബ്രിട്ടീഷ് സർക്കാർ വക്താവ് റോയിട്ടേഴ്‌സിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.
ഇംഗ്ലണ്ടിലും വെയിൽസിലും സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18 ആണ്, കഴിഞ്ഞ ലേബർ ഗവൺമെന്റ് 2007-ൽ 16 വയസ്സിൽ നിന്ന് പ്രായപരിധി ഉയർത്തിയത്















