കോഴിക്കോട്: ജില്ലയിൽ നിലനിന്നിരുന്ന നിപ നിയന്ത്രണങ്ങളിൽ മാറ്റം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒഴികെയാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന വിദഗ്ദ സമിതിയുടേതാണ് തീരുമാനം. കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങാം.
തിങ്കളാഴ്ച മുതൽ ക്ലാസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ച് തുടങ്ങും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും മാസ്‌കും സാനിറ്റൈസറുംനിർബന്ധമാക്കിയിട്ടുണ്ട്. അതേസമയം കണ്ടെയ്ൻമെന്റ് സോണുകളിൽ ഓൺലൈനായി ക്ലാസുകൾതുടരും.