പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ച് ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ. ഹരിയാനയിലെ യമുനാനഗറിൽ ഒരു പരിപാടിക്കിടെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഉദയ്ഭാൻ പ്രധാനമന്ത്രിയേയും ഹരിയാന മുഖ്യമന്ത്രിയേയും മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിച്ചത്. ഇതിൽ അസഭ്യമില്ലെന്നും ഹരിയാന ശൈലിയാണെന്നുമാണ് ഭാനിന്റെയും കോൺഗ്രസിന്റെയും വാദം.
ഉദയ് ഭാൻ നടത്തിയത് വിലകുറഞ്ഞ പ്രകടനമാണെന്നും അസഭ്യ വാക്കുകളാണ് ഉപയോഗിച്ചതെന്ന് ബിജെപി ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശം ബിജെപി അംഗങ്ങൾക്ക് മാത്രമല്ല രാജ്യത്തെ ജനങ്ങൾക്കും വേദനയുണ്ടാക്കിയെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു.
ഭാൻ മുൻപും ഇത്തരത്തിൽ അസഭ്യ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ബിജെപി നേതാക്കളെയും അവരുടെ മാതാപിതാക്കൾക്കെതിരെയും ഭാൻ സമാനമായ അസഭ്യ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും വരുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും ബിജെപി പറഞ്ഞു.