ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 105-ാം പതിപ്പ് ഇന്ന്. രാവിലെ 11 മണിക്കാകും പ്രധാനമന്ത്രി ജനങ്ങളെ അഭിംസബോധന ചെയ്യുക.
കഴിഞ്ഞ മാസം, ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3, ജി20 ഉച്ചകോടി തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം സംസാരിച്ചിരുന്നു. വേൾഡ് യൂണിവേഴ്‌സിറ്റി ഗെയിംസിൽ പങ്കെടുത്ത നാല് കായിക താരങ്ങളുമായും അദ്ദേഹം സംവദിച്ചിരുന്നു.















