ഗാന്ധിനഗർ: അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ പിടികൂടി ബിഎസ്എഫ്. മെഹബൂബ് അലി എന്നയാളെയാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ അതിർത്തിയിൽ നിന്നും ബിഎസ്എഫ് പിടികൂടിയത്.
അതിർത്തിയിൽ സംശയാസ്പദമായ നീക്കം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് സേന അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സേന വ്യക്തമാക്കി.
ഭീകർക്കായി വലവിരിച്ചിരിക്കുകയാണ് സൈന്യവും പോലീസും. കഴിഞ്ഞ ദിവസമാണ് അനന്തനാഗിൽ ഭീകരരുമായി ഒരാഴ്ച നീണ്ടുനിന്ന ഏറ്റുമുട്ടലിന് അവസാനമായത്. ഏറ്റുമുട്ടലിൽ ലഷ്‌കർ കൊടുഭീകരനെ വധിക്കാൻ സേനയ്‌ക്കായി.















