സാധാരണ ടീമില്‍ കളിക്കാന്‍ ഓരോ താരങ്ങള്‍ക്കും അവസരം നല്‍കുകയാണ് ചെയ്യുന്നതെങ്കില്‍ ഇവിടെ ഇന്ത്യന്‍ ഹോക്കി ടീം താരങ്ങള്‍ക്കെല്ലാം ഗോളടിക്കാന്‍ അവസരം നല്‍കുകയായിരുന്നു. മറുപടിയില്ലാതെ 16 ഗോളുകളാണ് ഉസ്ബക്കിസ്ഥാന്റെ വലനിറച്ച് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചുകയറ്റിയത്.
മന്‍ദീപ് സിംഗ്, ലളിത് ഉപാദ്ധ്യായ,വരുണ്‍ കുമാര്‍ എന്നിവര്‍ ഹാട്രിക് നേടി. കളി തീരും വരെ ഓരോ മിനിട്ടിലും ഉസ്ബക്കിസ്ഥാന്റെ ഗോള്‍വല കുലുങ്ങി. അഭിഷേക്,അമിത്,സുഖ്ജീത്,ഷംഷേര്‍ സിംഗ്, സഞ്ജയ് എന്നിവരാണ് മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.
നായകന്‍ ഹര്‍മന്‍ പ്രീത് സിംഗ് ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഏഴാം മിനിട്ടില്‍ ഉപാദ്ധ്യായയാണ് ഇന്ത്യയുടെ ഗോളടിക്ക് തുടക്കമിട്ടത്. വരുണ്‍ കുമാര്‍ ലീഡ് രണ്ടായി ഉയര്‍ത്തി. അഭിഷേകും മന്‍ദീപും രണ്ടാം ക്വാര്‍ട്ടറിലാണ് സ്‌കോര്‍ ചെയ്യുന്നത്. ഒരു സമയത്തു പോലും ഉസ്ബക്കിസ്ഥാന് തിരിച്ചുവരാന്‍ അവസരം ഉണ്ടായിരുന്നില്ല.