കാനഡയിൽ ആയുധപരിശീലന കേന്ദ്രമൊരുക്കി; ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന് വർഷങ്ങളോളം തണലൊരുക്കിയത് കനേഡിയൻ സർക്കാർ   
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കാനഡയിൽ ആയുധപരിശീലന കേന്ദ്രമൊരുക്കി; ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടു; ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന് വർഷങ്ങളോളം തണലൊരുക്കിയത് കനേഡിയൻ സർക്കാർ   

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 11:31 am IST
FacebookTwitterWhatsAppTelegram

കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ വിഭാഗം. കാനഡയിൽ ആയുധ പരിശീലന കേന്ദ്രമൊരുക്കുകയും ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

നിജ്ജാർ ആയുധ പരിശീലനത്തിന് ഉപയോഗിക്കുന്ന ആധുനിക തരത്തിലുള്ള വെടിക്കോപ്പുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവൻ ജഗ്താർ സിംഗ് താരയുമായി ചേർന്ന് പഞ്ചാബിൽ ഭീകരാക്രമണ നടത്താനും മത പുരോഹിതരെയും വധിക്കാനും നിജ്ജാർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനായി കാനഡയിൽ മന്ദീപ് സിംഗ് ധലിവാൾ, സർബ്ജിത് സിംഗ്, അനുപ് വീർ സിംഗ്, ദർശൻ സിംഗ് എന്നിവരടങ്ങിയ സംഘത്തെയും നിജ്ജാർ വളർത്തിയെടുത്തിരുന്നു.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഇവർക്ക് ആയുധ പരിശീലനവും നൽകി. ക്യാമ്പിൽ എകെ-47, സ്‌നൈപ്പർ റൈഫിൾ, പിസ്റ്റളുകൾ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനമായിരുന്നു നൽകിയതെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. 2010-ൽ പഞ്ചാബിലെ പട്യാലയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർക്ക് പരിക്കേറ്റ സംഭവത്തിൽ നിജ്ജാറിന്റെ പേരുണ്ടായിരുന്നു. ആക്രമണം നടത്തുന്നതിന് സാമ്പത്തിക സഹായം നൽകിയതിൽ നിജ്ജാർ ഉൾപ്പെട്ടിരുന്നുവെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. 2014-ൽ ഹരിയാനയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താനും നിജ്ജാർ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇന്ത്യയിലെത്താൻ കഴിയാതെ പോവുകയായിരുന്നു.

ദേരാ സച്ച സൗദ ആക്രമണം നടക്കാതെ പോയതോടെ മുൻ ഡിജിപി മുഹമ്മദ് ഇസ്ഹാർ ആലം, പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിവസേന നേതാക്കളായ നിശാന്ത് ശർമ, ബാബ മാൻ സിങ് പെഹോവ വാ എന്നിവരെ വധിക്കാൻ നിജ്ജാർ നിർദ്ദേശം നൽകി. പഞ്ചാബിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുണ്ടാ തലവൻ അർഷ്ദീപ് സിംഗ് ഗില്ലിനും ഇയാളുടെ അനുയായികൾക്കുമൊപ്പം നിജ്ജാർ പ്രവർത്തിച്ചതായും രേഖയിലുണ്ട്.

2020-ൽ സിഖ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് അച്ഛനും മകനുമായ മനോഹർ ലാൽ അറോര, ജതീന്ദർബീർ സിംഗ് അറോറ എന്നിവരെ വധിക്കാൻ അർഷ്ദീപിനെയാണ് നിജ്ജാർ ചുമതലപ്പെടുത്തിയത്. ഇതേ വർഷം നവംബറിൽ നടന്ന ആക്രമണത്തിൽ മനോഹർ ലാൽ സ്വന്തം വീട്ടിൽ വച്ച് വെടിയേറ്റു മരിച്ചു. എന്നാൽ മകൻ രക്ഷപ്പെട്ടു. പ്രതിഫലമായി നിജ്ജാർ കാനഡയിൽ നിന്ന് അർഷ്ദീപിന് പണം അയച്ച് കൊടുത്തു. 2016-ൽ ശിവസേന നേതാക്കളെ കൊലപ്പെടുത്താനും പഞ്ചാബിൽ വർഗീയത സൃഷ്ടിക്കുന്നതിനുമായി കലാപം നടത്താൻ നിജ്ജാർ ധലിവാളിനെ നിയോഗിച്ചു. പിന്നീട് പോലീസ് ഇയാളെ പിടികൂടി. എന്ന് തുടങ്ങി ഒട്ടനവധി ഭീകരാക്രമണ പദ്ധതികളാണ് നിജ്ജാർ ആസൂത്രണം ചെയ്തത്.

ചെറുപ്പ കാലം മുതൽ ഗുണ്ടാ സംഘങ്ങളുമായി പ്രവർത്തിച്ചിരുന്നയാളായിരുന്നു നിജ്ജാർ. 1980 മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് തുടങ്ങി. 1996-ൽ വ്യാജ പാസ്‌പോർട്ടുമായി കാനഡയിലേക്ക് കുടിയേറി. അവിടെ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു. പിന്നീട് ആയുധ, സ്‌ഫോടക വസ്തു പരിശീലനത്തിനായി പാകിസ്താനിലേക്ക് പോയെന്നും റിപ്പോർട്ടിലുണ്ട്. ഗുർനേക് സിംഗ് എന്നയാളാണ് നിജ്ജാറിനെ കുറ്റകൃത്യങ്ങളുടെ ലോകത്തിലേക്ക് നയിച്ചത്. 1980- 90 കാലത്ത് ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് (കെഎസ്എഫ്) തീവ്രവാദികളുമായി അടുത്ത ബന്ധം പുലർത്തി. പിന്നീടാണ് ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് തലവൻ ജഗ്താർ സിംഗ് താരയുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. ഇന്ത്യ പത്ത് ലക്ഷം രൂപയാണ് ഇയാളുടെ തലയ്‌ക്ക് വിലയിട്ടിരുന്നത്.

Tags: Hardeep singh nijjarTraining Camps In CanadaOrganised Attacks In India
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies