സൗദി ദേശീയദിനാഘോഷത്തിൽ തിളങ്ങി നെയ്മറും കരീം ബെൻസേമയും റൊണാൾഡോയും. അറേബ്യൻ പാരമ്പര്യ വേഷമണിഞ്ഞും വാളേന്തിയുമാണ് താരങ്ങൾ ദേശീയദിനാഘോഷത്തിൽ പങ്കുചേർന്നത്. മൂവരുടെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Regarde la vie qu’on a 🤍 Happy Saudi national day 🇸🇦 pic.twitter.com/6NCYlO1itm
— Karim Benzema (@Benzema) September 23, 2023
“>
അൽ നസർ എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പരമ്പരാഗത വേഷത്തിൽ അറേബ്യൻ വസ്ത്രം ധരിച്ച് റൊണാൾഡോ ഡാൻസ് ചെയ്യുന്ന രംഗമുളളത്. ടീമിലെ മറ്റ് താരങ്ങളും ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുന്നത് വീഡിയോയിൽ കാണാം.
View this post on Instagram
“>
‘മക്കൾക്കും ലോകത്തിനും ഒരു ജന്മനാട്, ഇവിടെ ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു. സൗദി ദേശീയ ദിനം 93’ എന്ന കുറിപ്പും വീഡിയോടൊപ്പം ചേർത്തിട്ടുണ്ട്. അതുപോലെ നെയ്മറും അറബി തനത് വേഷം ധരിച്ചും അർദ നൃത്ത ചുവട് വച്ചും ആഘോഷത്തിൽ പങ്കുചേരുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പരാമ്പരാഗത വസ്ത്രങ്ങൾ ധരിച്ചുളള ചിത്രങ്ങൾ ബെൻസേമയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.















