കഴിഞ്ഞ ദിവസമായിരുന്നു iPhone-15 സീരീസ് ഇന്ത്യൻ വിപണികളിൽ ഇറങ്ങിയത്. ഫോണിന്റെ മൂന്ന് വേരിയന്റുകൾ നിലവിൽ ലഭ്യമാണ്. 128 ജിബി – 79,900 രൂപയ്‌ക്കും, 265 ജിബി – 89,000 രൂപയ്‌ക്കും, 512 ജിബി – 1,09,900 രൂപയ്‌ക്കുമാണ് ഇന്ത്യയിൽ ലഭ്യമാകുക. അഞ്ച് കിടിലൻ നിറങ്ങളിലും ഫോൺ ലഭിക്കും. വിജയ് സെയിൽസ്, ഫ്‌ളിപ്കാർട്ട്, ക്രോമ തുടങ്ങിയ റീട്ടെയിലർമാർ iPhone-15 സീരീസുകൾക്ക് ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 35,000 രൂപയിൽ താഴെ വിലയ്‌ക്ക് പുതിയ ഐഫോൺ സ്വന്തമാക്കാൻ വഴിയുണ്ട്. അതെന്താണെന്ന് നോക്കാം..
ഇതിനായി India iStore എന്ന വെബ്‌സൈറ്റ് സന്ദർശിച്ചതിന് ശേഷം പ്രസ്തുത സൈറ്റിൽ iPhone 15-നായി തിരയുക. ഫോണിന്റെ 128GB വേരിയന്റ് തിരഞ്ഞെടുക്കുക. അവിടെ, ‘ബാങ്ക് ക്യാഷ്ബാക്ക് ഓഫർ’ പരിശോധിക്കുക.
വെബ്സൈറ്റിൽ പരാമർശിക്കുന്നത് പ്രകാരം, 64 ജിബി iPhone 12 വേരിയന്റ് എക്സ്ചേഞ്ച് ചെയ്താൽ, 48,900 രൂപയ്‌ക്ക് iPhone 15 വാങ്ങാം. അതുമല്ലെങ്കിൽ നിങ്ങളുടെ പക്കൽ മികച്ച കണ്ടീഷനുള്ള iPhone 13 ഉണ്ടെങ്കിൽ 35,000 രൂപയിൽ താഴെ വിലയ്‌ക്ക് iPhone 15 സ്വന്തമാക്കാം.
ഇന്ത്യയിൽ 79,900 രൂപയ്‌ക്കാണ് ഐഫോൺ 15 വിൽപന നടത്തുന്നത്. HDFC ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങിക്കുകയാണെങ്കിൽ 5,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. ഇതുവഴി 74,900 രൂപയ്‌ക്ക് ഫോൺ ലഭിക്കും.