ഓസ്‌ട്രേലിയയെയും തച്ചുതകര്‍ത്ത് ലോകകപ്പില്‍ മികച്ചൊരു മുന്നൊരുക്കമാണ് ഇന്ത്യ നടത്തുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ താരങ്ങളെല്ലാം ഫോം വീണ്ടെടുത്തിട്ടുണ്ട്. ഇത് തെളിയിക്കുന്ന പ്രകടനമാണ് ഇന്നലെ ഇന്‍ഡോറിൽ അരങ്ങേറിയത്. ഓസ്‌ട്രേലിയക്കെതിരെ 400 റണ്‍സോളം നേടിയാണ് ഇന്ത്യ ബാറ്റിംഗ് നിരയുടെ കരുത്ത് തെളിയിച്ചത്. ഇതിന് ശേഷം ലോകകപ്പ് കിരീടം ആര് നേടുമെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം മൈക്കല്‍ വോണ്‍.
ഇന്ത്യയെ തോല്‍പ്പിക്കുന്നവര്‍ ഇത്തവണ ലോകകപ്പ് സ്വന്തമാക്കുമെന്നാണ് വോണ്‍ എക്സില്‍ കുറിച്ചത്. രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ വിജയശേഷമാണ് വോണ്‍ ഇത്തരമൊരു നീരീക്ഷണം നടത്തിയത്.’ഇപ്പോള്‍ ഒന്ന് കൂടി വ്യക്തമായി. ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കുന്നവര്‍ ലോകകപ്പ് നേടും. ഇന്ത്യന്‍ പിച്ചുകളില്‍ ഇന്ത്യയുടെ ബാറ്റിംഗ് അപാരമാണ്. ബൗളിംഗിന്റെ എല്ലാം മേഖലയിലും അവര്‍ ശോഭിക്കുന്നു. ലോകകപ്പ് നേടുന്നതില്‍ നിന്ന് അവരെ തടയുന്ന ഒരേയൊരു കാര്യം പ്രതീക്ഷകളുടെ സമ്മര്‍ദ്ദം മാത്രമായിരിക്കും’- വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ വിട്ടു നിന്നിട്ടും ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു.ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം
It’s quite clear to me .. Whoever beats #India will win the WC .. 👍 #INDvAUS .. India’s batting line up on Indian pitches is ridiculous .. Plus they have all the bowling options covered .. it’s the only the pressure of the burden that could stop them .. 👍
— Michael Vaughan (@MichaelVaughan) September 24, 2023
“>















