ഹാങ്ഷൗ: ഏഷ്യൻ ഗെയിംസിൽ രണ്ടാം ദിനത്തിലും മെഡൽ വേട്ട തുടർന്ന് ഇന്ത്യ. ഷൂട്ടിംഗിലും തുഴച്ചിലിലുമാണ് ഇന്നും മെഡൽ നേട്ടം. ഷൂട്ടിംഗിൽ വ്യക്തിഗത- ഗ്രൂപ്പ് ഇനങ്ങളിലും, തുഴച്ചിലിൽ ക്വാഡ്രപ്പിൾ സ്‌കൾസ്, മെൻസ് ഫോർ വിഭാഗത്തിലുമാണ് നേട്ടം.
പുരുഷൻമാരുടെ 10മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ ഐശ്വർ തോമർ വെങ്കലം നേടി. ഇന്ത്യയുടെ തന്നെ രുദ്രാംഗ്ഷിനെ പിൻന്തള്ളിയാണ് ഈ നേട്ടം.
പുരുഷന്മാരുടെ 25 മീറ്റർ റാപിഡ് ഫയർ പിസ്റ്റൾ ടീമിനത്തിലും ഇന്ത്യൻ സഖ്യം വെങ്കലം നേടി. വിജയ്വീർ സിദ്ധു, അനീഷ്, ആദർശ് സിംഗ് 1718 പോയിന്റോടെ എന്നിവരടങ്ങുന്ന ടീമാണ് വെങ്കലം നേടിയത്.
മെൻസ് ക്വാഡ്രപ്പിൾ സ്‌കൾസ് വിഭാഗത്തിലാണ് ഇന്ത്യയുടെ വെങ്കല നേട്ടം. സത്നാം സിംഗ്, പർമീന്ദർ സിംഗ്, ജാക്കർ ഖാൻ, സുഖ്മീത് സിംഗ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. മെൻസ് ഫോർ വിഭാഗത്തിൽ ആശിഷ് കുമാർ, ഭീം സിംഗ്, ജസ്വീന്ദർ സിംഗ്, പുനിത് കുമാർ എന്നിവരടങ്ങുന്ന ടീമിനും വെങ്കലം. 6:10.81 സെക്കൻഡിൽ ഫിനിഷ് ചെയ്തതാണ് ഇന്ത്യൻ ടീം വെങ്കലം നേടിയത്. ചൈനയ്‌ക്കാണ് സ്വർണം.