അഞ്ചുപേരടങ്ങുന്ന കുടുംബത്തിലെ മരുമകളെ പീഡനത്തിനിരയാക്കി ഭര്‍തൃപിതാവ്. സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ലൈംഗികാതിക്രമം. കിഴക്കേ മുംബയിലെ ഘട്ട്കോപ്പറിലായിരുന്നു അതിക്രമം. യുവതിയുടെ പരാതി അനുസരിച്ച് ഇവര്‍ രണ്ടാഴ്ച മുന്‍പാണ് പീഡനത്തിനിരയാകുന്നത്. വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ മുറിയില്‍ അതിക്രമിച്ച് കടന്ന ഭര്‍തൃപിതാവ് പീഡിപ്പിക്കുകയായിരുന്നു. ഇതിന് കുടുംബാംഗങ്ങളുടെ ഒത്താശ ഉണ്ടായിരുന്നതായാണ് സൂചന.
2022 ഫെബ്രുവരിയില്‍ വിവാഹ ശേഷം ഭര്‍തൃ വീട്ടിലെത്തിയതു മുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ശാരീകമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. അഞ്ചുപേര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതുവരെയും പോലീസ് പരാതിയില്‍ നടപടി സ്വീകരിക്കുകയോ ആരെയും അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.