ഇന്ത്യയുടെ അഭിമാനം ഇന്ദുവിൽ സ്പർശിച്ചതിന്റെ സന്തോഷ നിറവിന് ഇന്നും പത്തര മാറ്റാണ്. ഇന്നും രാജ്യവും ലോകവും ആഘോഷിക്കുകയാണ് ആ നേട്ടത്തെ. ഇതിന് പിന്നാലെ ചന്ദ്രയാൻ-3 നേട്ടത്തെ കുറിച്ച് മഹാക്വിസ് സംഘടിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ.
MyGov പോർട്ടലിൽ വഴിയാണ് ഈ മഹാക്വിസ് നടക്കുന്നത്. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് ക്വിസിൽ പങ്കെടുത്തത്. ആറ് ദിവസം കൂടിയാണ് ക്വിസിൽ പങ്കെടുക്കാനുള്ള സുവർണാവസരം. നിശ്ചിത സമയത്തിനുള്ളിൽ പത്ത് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ഒരു ലക്ഷം രൂപ വരെ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നത്.
https://isroquiz.mygov.in/ എന്ന വെബ്സൈറ്റിലൂടെയാണ് മഹാക്വിസ് നടക്കുന്നത്.
India is on the moon!
Hear a special message from the @isro Chief to all Indians: Participate in the #Chandrayaan3MahaQuiz exclusively on @MyGov Let’s celebrate this historic lunar landing together.
Visit https://t.co/6f8uxIbyAK#Chandrayaan3 #ISROQuiz pic.twitter.com/hxnzkJdYB8
— ISRO (@isro) September 25, 2023
മഹാക്വിസിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഇസ്രോ മേധാവി എസ്. സേമനാഥ് അഭ്യർത്ഥിച്ചു. ചരിത്രപരമായ ലാൻഡിംഗിനെ ഒന്നിച്ച് ആഘോഷമാക്കാമെന്നും അദ്ദേഹം എക്‌സിലൂടെ പറഞ്ഞു. ഇന്നലെ മൻ കി ബാത്തിലും മഹാക്വിസിനെ പരാമർശിച്ചിരുന്നു. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.















