ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ എപ്പോഴും തിരഞ്ഞെടുക്കുന്ന ഒന്നാണ് ഗ്രീൻ ടീ. ധാരാളം പോഷകഗുണങ്ങൾ ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. ഗ്രീൻ ടീയിലെ കഫീൻ വിശപ്പ് കുറയ്‌ക്കാനും തെർമോജെനിസിസ് എന്ന പ്രക്രിയയിലൂടെ കലോറി എരിയുന്നത് വേഗത്തിലാക്കാനും സഹായിക്കുമെന്നു പഠനം പറയുന്നു. ഗ്രീൻ ടീയിൽ കഫീൻ കുറവായതിനാൽ അത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയില്ല.
ശരീരഭാരം കുറക്കുന്നതിനായി ഗ്രീൻ ടീ ഉപയോഗം കൂട്ടുന്നതിൽ ഒരു കാര്യവുമില്ല. ഒരിക്കലും ഗ്രീൻ ടീയ്‌ക്ക് നേരിട്ട് ശരീര ഭാരം കുറയ്‌ക്കാൻ സാധിക്കില്ല. മതിയായ വ്യായമവും കൃത്യമായ ഡയറ്റും ഉണ്ടെങ്കിൽ മാത്രമേ ഏതൊരാൾക്കും ശരീര ഭാരം കുറയ്‌ക്കാൻ സാധിക്കൂ. അതുപോലെ ഗ്രീൻ ടീ എപ്പോഴും വ്യായാമത്തിന് ശേഷം മാത്രമേ കുടിക്കാൻ പാടുള്ളു. ഒരു ദിവസം ഏകദേശം രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ മാത്രമേ കുടിക്കാൻ പാടുള്ളു. കൂടുതൽ നേട്ടം കിട്ടുന്നതിനായി ധാരാളം ഗ്രീൻ ടീ കുടിക്കുന്നത് അനീമിയ, നോസിയ, ഇൻസോമിയ പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കും.
ഒരു കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടേബിൾ സ്പൂണ് ഗ്രീൻ ടീ ഇട്ടു വയ്‌ക്കുക. പിന്നീട് ഊറ്റിയെടുത്ത് തേൻ ചേർത്ത് കുടിക്കാവുന്നതാണ്. ഗ്രീൻ ടീയിലേയ്‌ക്ക് ഇഞ്ചി, ചെറുനാരങ്ങയുടെ നീര്് എന്നിവ ചേർത്ത് കുടിക്കാവുന്നതാണ്. ദിവസവും രണ്ടുനേരം ആഴ്ചയില് മൂന്നു ദിവസമെങ്കിലും ഇത്തരത്തിൽ കുടിയ്‌ക്കുക.















