ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭ ജനറൽ അസംബ്ലി അദ്ധ്യക്ഷൻ ഡെന്നിസ് ഫ്രാൻസിസുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രിയുടെ ന്യൂയോർക്ക് സന്ദർശന വേളയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. 78-ാമത് യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കുനതിനായാണ് ജയശങ്കർ ന്യൂയോർക്കിലെത്തിയത്. നാളെ ജയശങ്കർ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും.
പരസ്പര സകരണം വർദ്ധിപ്പുക്കുന്നതിനെ കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. . വ്യാപാര, സാമ്പത്തിക മേഖലകളിൽ ഊന്നൽ നൽകി കൊണ്ട് സഹകരണം വളർത്തുന്നതിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.’ ഇന്ത്യ ജി20 അദ്ധ്യക്ഷത വിജകരമായി നിർവ്വഹിച്ചതിൽ അഭിനന്ദനം അറിയിച്ചതായും ബഹുമുഖ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും നിർണായക പ്രശ്‌നങ്ങളെ കുറിച്ചും ചർച്ച ചെയ്തതായും കൂടിക്കാഴ്ചയക്ക് ശേഷം ജയശങ്കർ ട്വിറ്ററിൽ (എക്‌സിൽ) കുറിച്ചു.
മെക്സിക്കോയുടെ വിദേശകാര്യ സെക്രട്ടറി അലിസിയ ബാർസെനയുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി. വ്യാപാരം, ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, വൈദ്യശാസ്ത്രം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചായിരുന്നു ഇരു നേതാക്കളും ചർച്ച ചെയ്തത്.
ന്യൂയോർക്ക് സന്ദർശനം അവസാനിപ്പിച്ച ശേഷം ജയശങ്കർ വാഷിംഗ്ടൺ ഡിസിയിലേക്ക് പോകും. യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തിന്റെ ഭാഗമായി അർമേനിയൻ പ്രധാനമന്ത്രി അരരത്ത് മിർസോയനുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.