ന്യൂഡൽഹി: വിവിധ വകുപ്പുകളിലേയ്‌ക്ക് നിയമിക്കപ്പെട്ട 51,000 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന കത്തുകൾ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും. റോസ്ഗർ മേളയിലാണ് അദ്ദേഹം നിയമനക്കത്തുകൾ വിതരണം ചെയ്യുന്നത്. രാജ്യത്ത് 46 ഇടങ്ങളിലായാണ് റോസ്ഗർ മേള നടക്കുന്നത്. ഓൺലൈൻ ആയാണ് പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുക്കുക.
തപാൽ വകുപ്പ്, ഇന്ത്യൻ ഓഡിറ്റ് & അക്കൗണ്ട്‌സ് വകുപ്പ്, ആറ്റോമിക് എനർജി വകുപ്പ്, റവന്യൂ വകുപ്പ്, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലേക്കാണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണ് റോസ്ഗർ മേള. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് റോസ്ഗർ മേള ലക്ഷ്യമിടുന്നത്.















